ഒത്തുതീര്‍പ്പിനില്ലെന്ന് കരുണാകരന്‍
തിരുവനന്തപുരം: എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പെന്ന വാക്ക് തന്റെ നിഘണ്ടുവിലില്ലെന്ന് കെ. കരുണാകരന്‍.
ആന്റണിയുടെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കേണ്ട ബാധ്യത തനിക്കില്ലെന്നും ഇക്കാര്യത്തില്‍ തനിക്കൊരു ഹൈക്കമാന്റുമില്ലെന്നും കരുണാകരന്‍ തീര്‍ത്തുപറഞ്ഞു.
ഒത്തുതീര്‍പ്പിനും ചര്‍ച്ചയ്ക്കുമുള്ള സമയം കഴിഞ്ഞു. ഇനി അതിന് പ്രസക്തിയില്ല. ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ഉയര്‍ത്തിയ വെല്ലുവിളി എറണാകുളത്തുകാര്‍ ഏറ്റെടുക്കും. എറണാകുളത്തെ സ്ഥാനാര്‍ഥിത്വവുമായും ഹൈക്കമാന്റ് നിരീക്ഷകരുടെ വരവുമായും തനിക്ക് യാതൊരു ബന്ധവുമില്ല.
ഉമ്മന്‍ചാണ്ടി തന്നെ വന്നുകണ്ടത് രാഷ്ട്രീയം പറയാനല്ല. രാഷ്ട്രീയം പറയില്ലെന്ന് ഉറപ്പുനല്‍കിയാണ് ഉമ്മന്‍ചാണ്ടി തന്നെ കാണാനെത്തിയത്.












Click it and Unblock the Notifications