എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം തുടങ്ങി
തിരുവനന്തപുരം: എറണാകുളം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇടതുമുന്നണി സംസ്ഥാന സമിതി യോഗം സപ്തംബര്‍ 10 ബുധനാഴ്ച എ. കെ. ജി. സെന്ററില്‍ തുടങ്ങി.
ഇ. കെ. നായനാരുടെ അധ്യക്ഷതയിലാണ് യോഗം. തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായി വി. വിശ്വനാഥമേനോന്‍ മത്സരിക്കുന്നതു മൂലം എല്‍ ഡി എഫിനുണ്ടാകാവുന്ന പ്രശ്നങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
യു ഡി എഫ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കെ. കരുണാകരന്‍ ഇടഞ്ഞുനില്‍ക്കുന്നത് എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ എങ്ങനെ ഉപയോഗിക്കാമെന്നതും ചര്‍ച്ചാവിഷയമാവും.
ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയായ സെബാസ്റ്യന്‍ പോളിന്റെ പ്രചാരണ പരിപാടി തുടങ്ങുന്നതിനുള്ള തീയതി യോഗം തീരുമാനിക്കും.












Click it and Unblock the Notifications