മുരളിയുമായി നിരീക്ഷകര്‍ ചര്‍ച്ച നടത്തി
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. മുരളീധരനുമായി കേന്ദ്ര നിരീക്ഷകരായി എത്തിയ വീരപ്പമൊയ്ലിയും ജി.കെ. വാസനും ചര്‍ച്ച നടത്തി. ആലുവാ പാലസില്‍ വച്ചായിരുന്നു സപ്തംബര്‍ 10 ബുധനാഴ്ച ചര്‍ച്ച നടന്നത്.
ഇനി കരുണാകരനുമായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വസതിയില്‍ വച്ച് കേന്ദ്രനിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച തന്നെ വീരപ്പമൊയ്ലി ബാംഗ്ലൂരിലേക്ക് മടങ്ങും. പക്ഷെ തുടര്‍ചര്‍ച്ചകള്‍ക്കായി അദ്ദേഹം വീണ്ടും മടങ്ങിയെത്തും.
ഇതുവരെ കരുണാകരന്‍ എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയും മൊയ്ലിയും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മൊയ്ലി വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഐ വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വേണ്ടത്ര വിജയിച്ചിട്ടില്ലെന്നറിയുന്നു.












Click it and Unblock the Notifications