പൊലീസുകാരന്റെ കുടുംബത്തിന് അഞ്ച് ലക്ഷം
കൊച്ചി: മട്ടാഞ്ചേരിയില്‍ കള്ളന്റെ കുത്തേറ്റു മരിച്ച പൊലീസ് കോണ്‍സ്റബിള്‍ പറവൂര്‍ ഏഴിക്കര കോലഞ്ചേരില്‍ കെ.ടി. ലോനപ്പന്റെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എ. കെ. ആന്റണി അഞ്ച് ലക്ഷം രൂപ അനുവദിച്ചു.
ലോനപ്പന്റെ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതിന് ശേഷം സപ്തംബര്‍ 10 ബുധനാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കവെയാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
സപ്തംബര്‍ ഒമ്പത് ചൊവാഴ്ച രാത്രി മട്ടാഞ്ചേരി താമരപ്പറമ്പിലെ ഒരു വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിച്ച കള്ളന്‍മാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ലോനപ്പന്‍ കൊല ചെയ്യപ്പെട്ടത്. കള്ളന്‍മാരില്‍ ഒരാള്‍ ലോനപ്പനെ കുത്തുകയായിരുന്നു.
കള്ളന്മാരില്‍ ഒരാളായ ഇരവേലി ബിജുവിനെ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. ലോനപ്പനെ കുത്തിയ ഷഹീറിനെ പിടികിട്ടിയിട്ടില്ല.












Click it and Unblock the Notifications