കള്ളന്‍ പൊലീസുകാരനെ കുത്തിക്കൊന്നു
കൊച്ചി: കള്ളന്റെ കുത്തേറ്റ് പൊലീസുകാരന്‍ മരിച്ചു. ഫോര്‍ട്ട് കൊച്ചി സ്റേഷനിലെ കോണ്‍സ്റബിളായ പറവൂര്‍ ഏഴിക്കര കോലഞ്ചേരില്‍ കെ.ടി. ലോനപ്പന്‍ (44) ആണ് മരിച്ചത്.
സപ്തംബര്‍ ഒമ്പത് ചൊവാഴ്ച രാത്രി പത്തു മണിയ്ക്കാണ് സംഭവം. മട്ടാഞ്ചേരി താമരപ്പറമ്പിന് സമീപം ഒരു വീട്ടില്‍ മോഷണം നടക്കുന്നതറിഞ്ഞാണ് പൊലീസുകാര്‍ എത്തിയത്. കള്ളന്മാര്‍ രണ്ട് പേരുണ്ടായിരുന്നു. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ ലോനപ്പന് കുത്തേല്‍ക്കുകയായിരുന്നു.
രണ്ട് കള്ളന്മാരില്‍ ഒരാളായ ഇരവേലി ബിജുവിനെ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഷഹീറാണ് ലോനപ്പനെ കുത്തിയതെന്ന് ഇരവേലി ബിജു പൊലീസിനോട് പറഞ്ഞു. ഷഹീര്‍ ഒളിവിലാണ്.
മേരിയാണ് ലോനപ്പന്റെ ഭാര്യ. ഒരു മകളുണ്ട്- ഗിഫ്റ്റ.












Click it and Unblock the Notifications