കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷക്കീല അറസ്റിലായെന്നും ഇല്ലെന്നും

  • By Super
Google Oneindia Malayalam News

ചെന്നൈ : ഷക്കീലയെ അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ ചെന്നൈ പൊലീസ് അറസ്റ് ചെയ്തെന്ന് അഭ്യൂഹം. അതേ സമയം ഒരു പൊലീസുദ്യോഗസ്ഥനും താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അറസ്റ് വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും ഷക്കീല പറഞ്ഞു.

തിരുനെല്‍വേലി ജ-ില്ലയിലെ ഒരു തീയേറ്ററില്‍ ഇളമൈക്കൊണ്ടാട്ടം എന്ന ഷക്കീലപ്പടം പ്രദര്‍ശിപ്പിക്കുന്നതിനിടെ അശ്ലീലരംഗങ്ങള്‍ തിരുകിക്കയറ്റുന്നതായി പൊലീസിന് പരാതി കിട്ടി. ഉടന്‍ പൊലീസ് തീയേറ്ററിലെത്തുകയും സംഭവം സത്യമാണെന്നു കണ്ട് സിനിമയുടെ പ്രിന്റുകള്‍ പിടിച്ചെടുക്കുകയും തീയേറ്റര്‍ സീല്‍ വയ്ക്കുകയും ചെയ്തു. എന്നാല്‍ സിനിമയ്ക്കിടയില്‍ കാണിച്ച അശ്ലീല രംഗങ്ങളില്‍ ഷക്കീലയാണോ അഭിനയിച്ചത് എന്ന കാര്യം പൊലീസിന് ഉറപ്പില്ല.

പക്ഷെ അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ പിന്നീട് പൊലീസ് ഷക്കീലയെ അറസ്റ് ചെയ്തെന്നായിരുന്നു അഭ്യൂഹം. തമിഴ്നാട്ടില്‍നിന്നുള്ള മിക്ക ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങളും ചില സായഹ്നപത്രങ്ങളും ഈ വാര്‍ത്ത കൊണ്ടാടി.

പൊലീസുകാര്‍ എന്നെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. എനിക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടോയെന്നും എനിക്കറിയില്ല. ഞാനിപ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ ബിസിയാണ്. അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളവസാനിപ്പിക്കലാണ് എന്റെ ജേ-ാലി. അല്ലാതെ അശ്ലീലരംഗങ്ങളില്‍ അഭിനയിക്കുകയല്ല - ഷക്കീല വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X