എസ്എന്‍ഡിപി മനസാക്ഷി വോട്ട് ചെയ്യും
കോഴിക്കോട്: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് ചെയ്യാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് സി. കെ. വിദ്യാസാഗര്‍ പറഞ്ഞു.
യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ എസ് എന്‍ ഡി പി തീരുമാനിച്ചിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണ്. സപ്തംബര്‍ 10 ബുധനാഴ്ച മലബാര്‍ പാലസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ഉപതിരഞ്ഞെടുപ്പ് ജനകീയവേദി ഗൗരവമായി കാണുന്നില്ല. അതുകൊണ്ട് എറണാകുളം തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. എറണാകുളത്ത് 20 ശതമാനത്തോളം വോട്ട് എസ് എന്‍ ഡി പിക്കുണ്ട്. എന്നാല്‍ നയപരമായ പരീക്ഷണം നടത്താന്‍ പറ്റിയ മണ്ഡലമല്ല എറണാകുളം എന്നതിനാല്‍ തിരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി ഇടപെടുന്നില്ല.
മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ എറണാകുളത്ത് പൊതുഹിന്ദുസ്ഥാനാര്ഥിയെ നിര്‍ത്തുക എന്ന ആശയം ബി ജെ പിയുടേതായിരുന്നു. എന്നാല്‍ എറണാകുളത്തു ഈ ആശയം പരീക്ഷിക്കാനാവില്ല എന്നതിനാല്‍ എസ് എന്‍ ഡി പി പിന്മാറുകയായിരുന്നു.
കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് അടുപ്പിക്കാന്‍ ഇരുമുന്നണികളെയും തകര്ക്കേണ്ടിവരുന്ന സ്ഥിതിയാണെങ്കില്‍ അതിനുള്ള തന്ത്രം എസ് എന്‍ ഡി പി ആവിഷ്കരിക്കുമെന്ന് വിദ്യാസാഗര്‍ പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications