ബാലി സ്ഫോടനം: പ്രതിയ്ക്ക് വധശിക്ഷ
ഡെന്‍പാസര്‍: ബാലിയില്‍ 202 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുവാവിന് ഇന്തോനേഷ്യയിലെ കോടതി വധശിക്ഷ വിധിച്ചു. ഇമാം സാമുദ്ര എന്ന യുവാവാണ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും കോടതി കണ്ടെത്തി.
ഈ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതിയെ വധശിക്ഷയ്ക്ക് വിധിയ്ക്കുന്നതായി മുഖ്യജഡ്ജി വായന്‍ സുഗാവ വിധിയില്‍ പ്രഖ്യാപിച്ചു. കോടതി വിധി കേട്ട ഇമാം സാമുദ്ര മുഷ്ടി ചുരുട്ടി അള്ളാഹു അക്ബര്‍ എന്ന് മൂന്ന് തവണ കോടതി മുറിയില്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചത് തിങ്ങിനിറഞ്ഞ കോടതി മുറിയില്‍ നാടകീയ അന്തരീക്ഷം സൃഷ്ടിച്ചു.
പ്രോസിക്യൂട്ടര്‍ നേരത്തെ പ്രതിയ്ക്ക് വധശിക്ഷ നല്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അലി ഇമ്രോന്‍ എന്ന യുവാവിനോട് സ്ഫോടകവസ്തുക്കള്‍ നിറച്ച വാന്‍ ഹോട്ടലിലേക്ക് ഓടിച്ചുകയറ്റാന്‍ ആവശ്യപ്പെട്ടത് ഇമാം സാമുദ്രയാണെന്ന കാര്യം വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.












Click it and Unblock the Notifications