ശ്രീനഗറില്‍ സ്ഫോടനം: പെണ്‍കുട്ടി മരിച്ചു
ശ്രീനഗര്‍: തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.
ശ്രീനഗറിലെ തിരക്കേറിയ ലാല്‍ ചൗക് പ്രദേശത്തിനടുത്തുള്ള ബിഎസ്എഫ് ബങ്കറിനെ ലാക്കാക്കിയായിരുന്നു തീവ്രവാദികളുടെ ആക്രമണം.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ തീവ്രവാദികളും പട്ടാളക്കാരും ഏറ്റുമുട്ടുകയാണ്. ഇതില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. തീവ്രവാദികളുടെ കേന്ദ്രം സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.












Click it and Unblock the Notifications