കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ് അഴിമതി: റിപ്പോര്‍ട്ട് നല്കി

  • By Staff
Google Oneindia Malayalam News

ദില്ലി: ആഗ്രയിലെ താജ് ഹെരിറ്റേജ് കോറിഡോര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെയും അഴിമതിയെയും കുറിച്ചുള്ള സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് സുപ്രിം കോടതിയില്‍ സപ്തംബര്‍ 11 വ്യാഴാഴ്ച സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പദ്ധതിക്കായി അനുവദിച്ച 17 കോടി രൂപ എവിടെ പോയെന്നും അതെങ്ങനെയാണ് ചെലവഴിച്ചതെന്നും ആര്‍ക്കാണ് അതുകൊണ്ട് ഗുണമുണ്ടായതെന്നും അന്വേഷിക്കാന്‍ ഡിവിഷന്‍ ബെഞ്ച് സി ബി ഐയോട് ആവശ്യപ്പെട്ടു.

നാല് പ്രധാനവ്യക്തികളുടെ സ്വത്തുക്കള്‍ ഉടന്‍ പരിശോധിക്കാനും ജസ്റിസുമാരായ എം. ബി. ഷാ, എ. ആര്‍. ലക്ഷ്മണന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു. വ്യക്തികളുടെ പേരെടുത്തുപറഞ്ഞില്ല. ഈ വ്യക്തികളുടെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സ്വത്തുക്കളെ കുറിച്ചുള്ള അന്വേഷണത്തിന് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

കുംഭകോണവുമായി ബന്ധപ്പെട്ട് ഇതുവരെ സി ബി ഐ ശേഖരിച്ചിട്ടുള്ള തെളിവുകള്‍ റിപ്പോര്‍ട്ടില്‍ പറയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ മതിയായതാണെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

താജ് ഹെരിറ്റേജ് കോറിഡോര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാരിനെ വീഴ്ത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X