Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യവസായി സമ്മേളനം കൊച്ചിയില്‍

കൊച്ചി: മാതാ അമൃതാനന്ദമയിയുടെ അമ്പതാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന രാജ്യത്തെ പ്രമുഖ വ്യവസായികളുടെ സമ്മേളനത്തില്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം അധ്യക്ഷത വഹിക്കും.

തൊണ്ണൂറിലേറെ വിവിധ വ്യവസായങ്ങളുടെ തലവന്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഏകീകൃത ഗ്രാമവികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും 2020ഓടെ ഇന്ത്യയെ ശക്തമായ പുരോഗമന രാജ്യമാക്കുന്നതിനെ കുറിച്ചും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മാത അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഹോട്ട്മെയില്‍ സ്ഥാപകന്‍ സബിര്‍ ഭാട്ടിയ, ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ ബി. മിത്തല്‍ എന്നിവര്‍ ഉള്‍പ്പെടും.

സമ്മേളനം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും. സപ്തംബര്‍ 26നാണ് സമ്മേളനം. ഇതിന് മുന്നോടിയായി സപ്തംബര്‍ 25നും സമ്മേളനം നടത്തും. സമ്മേളനത്തില്‍ രാഷ്ട്രപതിയും മാതാ അമൃതാനന്ദമയിയും സി ഇ ഒമാരും മാത്രമേ പങ്കെടുക്കുകയുള്ളൂ.

നാല് ദിവസത്തെ ജന്മദിനാഘോഷങ്ങള്‍ സപ്തംബര്‍ 24ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി ഭൈറോണ്‍സിംഗ് ശെഖാവത്ത് പങ്കെടുക്കും. എല്ലാ മതങ്ങളിലെയും ആത്മീയനേതാക്കളുടെ യോഗം സപ്തംബര്‍ 27ന് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+