കേരളത്തെ ഭ്രാന്താലയമാക്കരുത്: ആന്റണി
തിരുവനന്തപുരം: സൂക്ഷിച്ചില്ലെങ്കില്‍ കേരളം വീണ്ടും ഭ്രാന്താലയമാകുമെന്നും അതിന് നാം അനുവദിക്കരുതെന്നും മുഖ്യമന്ത്രി ആന്റണി. ചെമ്പഴന്തി ഗുരുകുലത്തില്‍ 149ാമത് ശ്രീനാരായണഗുരു ജയന്തിയാഘോഷത്തോടനുബന്ധിച്ച് മതസൗഹാര്‍ദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
കേരള ഭ്രാന്താലയം ആകാതിരിക്കാന്‍ മതസൗഹാര്‍ദ്ദം പുലര്‍ത്തണം. വീണ്ടുമൊരു ഭ്രാന്താലയമാകുന്നതില് നിന്നും കേരളത്തെ തടയേണ്ടത് രാഷ്ട്രീയ-മത നേതാക്കളാണ്. - ആന്റണി പറഞ്ഞു.
അന്യന്റെ വിശ്വാസങ്ങളോടും ആചാരങ്ങളോടും സഹിഷ്ണുത പുലര്‍ത്തണം. ശ്രീനാരായണഗുരു ഏല്പിച്ച പൈതൃകം കാത്തുസൂക്ഷിക്കണം. ആധുനിക കേരളത്തിന്റെ നവോത്ഥാനനായകനാണ് ശ്രീനാരായണഗുരു. -മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തിന് മുമ്പ് ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയിലെ വയല്‍വാരം വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
മന്ത്രി ബാബുദിവാകരന് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. എം.എ. വാഹിദ് എംഎല്‍എ, സ്വാമി സൂക്ഷ്മാനന്ദ, എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.വി. നീലകണ്ഠപിള്ള, ആര്‍ച്ച് ബിഷപ്പ് സിറിള്‍ മാര്‍ ബസേലിയസ്, ചങ്ങനാശേരി ഇമാം പാങ്ങോട് ആര്. അബ്ദുള്‍ അസീസ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications