Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനുമായി നടത്തിയ ചര്‍ച്ച പരാജയം

തിരുവനന്തപുരം: ഹൈക്കമാന്റ് പ്രതിനിധികളായ വീരപ്പ മൊയ്ലിയും ജി. കെ. വാസനും കെ. കരുണാകരനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

എറണാകുളം ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള തീരുമാനങ്ങളൊന്നും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്നില്ല. തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നായിരുന്നു കരുണാകരന്റെ നിലപാട്.

സപ്തംബര്‍ 10 ബുധനാഴ്ച കരുണാകരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന ചര്‍ച്ച ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. ചില നിര്‍ദേശങ്ങള്‍ ഹൈക്കമാന്റ് പ്രതിനിധികള്‍ മുന്നോട്ടുവച്ചെങ്കിലും അതൊന്നും സ്വീകാര്യമല്ലെന്ന് കരുണാകരന്‍ തീര്‍ത്തു പറഞ്ഞെന്നാണ് അറിയുന്നത്. നേരത്തെ തന്ന വാഗ്ദാനങ്ങളൊന്നും ഹൈക്കമാന്റ് നടപ്പിലാക്കിയിട്ടില്ലെന്നും കരുണാകരന്‍ ചൂണ്ടിക്കാട്ടി.

ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നായിരുന്നു കരുണാകരന്റെ മറുപടി.

ചര്‍ച്ച പരാജയമോ വിജയമോ എന്ന് വിലയിരുത്തേണ്ടതില്ലെന്ന് വീരപ്പമൊയ്ലി വാര്‍ത്താ ലേഖകരോട് പറഞ്ഞു. തങ്ങള്‍ എന്തെങ്കിലും നിര്‍ദേശങ്ങളുമായല്ല വന്നത്. കരുണാകരന്‍ വ്യക്തമാക്കിയ നിലപാട് ഹൈക്കമാന്റിനെ അറിയിക്കും.

മൊയ്ലിയും വാസനും രാത്രി ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി ചര്‍ച്ച നടത്തി. കരുണാകരനുമായി സംസാരിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്റ് പ്രതിനിധികള്‍ ആന്റണിക്ക് മുന്നില്‍ വച്ചതെന്നാണ് അറിയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+