കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹറൈന്‍-തിരു. വിമാനം നേരിട്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ബഹറൈനില്‍ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനസര്‍വീസ് ഏര്‍പ്പെടുത്താന്‍ എയര്‍ഇന്ത്യ തീരുമാനിച്ചു. ഒക്ടോബര്‍ 26മുതല്‍ സര്‍വീസ് തുടങ്ങും.

ആഴ്ചയില്‍ രണ്ട് വിമാനങ്ങളാണുണ്ടാവുക. തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും. ഇതോടെ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും ബഹറൈനില്‍ നിന്നും നേരിട്ട് വിമാനസര്‍വീസ് നടത്തുന്ന ഏക വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ മാറും. ബഹറൈനില്‍ നിന്നും നെടുമ്പാശേരിയിലേക്കും കരിപ്പൂരിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്.

തിങ്കളാഴ്ചകളില്‍ രാത്രി 8.30നാണ് വിമാനം ബഹറൈനില്‍ നിന്നും പുറപ്പെടുക. ഈ വിമാനം കൊച്ചിയില്‍ ഇറങ്ങിയ ശേഷം പുലര്‍ച്ചെ 4.55ന് തിരുവനന്തപുരത്തെത്തും.

വെള്ളിയാഴ്ചകളില്‍ ബഹറൈനില്‍ നിന്നും രാത്രി ഏഴിനാണ് വിമാനം യാത്ര തിരിയ്ക്കുക. പുലര്‍ച്ചെ 4.50ന് തിരുവനന്തപുരത്തെത്തും.

201 പേര്‍ക്കിരിക്കാവുന്ന എ310 എയര്‍ ബസാണ് എയര്‍ഇന്ത്യ ഉപയോഗിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X