ഹര്‍ത്താല്‍: പുത്തൂരില്‍ അക്രമം
കാസര്‍കോട്: മംഗലാപുരത്ത് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് കല്ലക്കട്ടയിലും പുത്തൂരിലും അക്രമസംഭവങ്ങളുണ്ടായി.
കല്ലക്കട്ടയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പൊലീസ് അക്രമികളെ ഓടിച്ചു. പുത്തൂരില്‍ ഒരു മരമില്ല് കത്തിക്കാന്‍ ശ്രമമുണ്ടായി. മില്ലുടമയെ കയ്യേറ്റം ചെയ്യാനൊരുങ്ങിയ അക്രമികളെ പൊലീസ് തടഞ്ഞു.
ഹിന്ദുക്കള്‍ക്കെതിരായുള്ള നടപടികളില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മംഗലാപുരത്ത് ഹര്‍ത്താല്‍ പൂര്‍ണമാണ്.












Click it and Unblock the Notifications