Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലപാടില്‍ മാറ്റമ ില്ല: കരുണാകരന്‍

തിരുവനന്തപുരം: തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് കെ. കരുണാകരന്‍ വ്യക്തമാക്കിയതോടെ എ ഐ സി സി നിരീക്ഷകരുടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിഫലമായി.

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി താന്‍ പ്രചാരണം നടത്തില്ലെന്ന് സപ്തംബര്‍ 11 വ്യാഴാഴ്ച വാര്‍ത്താ ലേഖകരോട് കരുണാകരന്‍ വ്യക്തമാക്കി. തനിക്ക് കൂടുതലായൊന്നും പറയാനില്ലെന്നും കരുണാകരന്‍ പറഞ്ഞു.

കരുണാകരന്റെ വികാരം വ്രണപ്പെട്ടതായി മനസിലാക്കുന്നുവെന്നും അദ്ദേഹത്തിന്റെ വികാരങ്ങള്‍ കണക്കിലെടുത്ത് ഹൈക്കമാന്റ് ഉചിത നിലപാടെടുക്കുമെന്നും എ ഐ സി സി നിരീക്ഷകരായ വീരപ്പ മൊയ്ലിയും ജി. എ. വാസനും ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് കരുണാകരന്റെ ഈ പ്രസ്താവന.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് തടസമാവുന്ന ഒന്നും കരുണാകരന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ കരുണാകരനെ അനുനയിപ്പിക്കാനുള്ള എ ഐ സി സി നിരീക്ഷകരുടെ ശ്രമങ്ങള്‍ വൃഥാവിലായെന്നാണ് വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കരുണാകരന്‍ നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+