മാറാട്: ബിജെപിയ്ക്കെതിരെ മറ്റ് പാര്‍ട്ടികള്‍
കോഴിക്കോട്: മാറാട് പുനരധിവാസം തുടങ്ങുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിന് സപ്തംബര്‍ 14ന് കോഴിക്കോട് സര്‍വകക്ഷി യോഗം നടക്കും.
സപ്തംബര്‍ 11 വ്യാഴാഴ്ച ഡി സി സി പ്രസിഡന്റ് എം. വീരാന്‍കുട്ടി, സി പി എം ജില്ലാ സെക്രട്ടറി വി. വി. ദക്ഷിണാമൂര്‍ത്തി, സി പി ഐ ജില്ലാ സെക്രട്ടറി ഇ. കെ. നാരായണന്‍, മുസ്ലിം ലീഗ് നേതാവ് വി. സി. അക്ബര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
സി പി എം നേതാവ് ഇ. കെ. നായനാര്‍, കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
സി ബി ഐ അന്വേഷണം എന്ന ആവശ്യം മുറുകെപ്പിടിക്കുന്ന ബി ജെ പിയെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു. മാറാട്ടെ സമാധാനസ്ഥിതി വഷളാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.
നാല് മാസമായി ക്യാമ്പുകളില്‍ കഴിയുന്ന മാറാട് നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. കണ്‍വെന്‍ഷനില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ജനങ്ങളെ ഉത്ബോധിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications