എസ്എന്‍സ് പിന്തുണ: തീരുമാനം 14ന്
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്നത് സംബന്ധിച്ച് സമസ്ത നായര്‍ സമാജം (എസ് എന്‍ എസ്) സപ്തംബര്‍ 14ന് ഗുരുവായൂരില്‍ നടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കും.
എറണാകുളം മണ്ഡലത്തില്‍ നായര്‍ സുമാദായം പ്രബല ശക്തിയാണെന്നും മൂന്ന് ലക്ഷത്തോളം വരുന്ന നായര്‍ സമുദായത്തിന്റെ വോട്ട് ആര്‍ക്കാണെന്നത് നിര്‍ണായക ഘടകമാവുമെന്നും എസ് എന്‍ എസ് ജനറല്‍ സെക്രട്ടറി കെ. രാധാകൃഷ്ണന്‍നായര്‍ സപ്തംബര്‍ 11 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നായര്‍ സമുദായത്തെ സഹായിച്ചുവരുന്ന പാര്‍ട്ടിക്കായിരിക്കും എസ് എന്‍ എസ് പിന്തുണ നല്‍കുന്നത്. തിരഞ്ഞെടുപ്പുകളില്‍ സമദൂര സിദ്ധാന്തം പിന്തുടരുന്നതു മൂലം മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നായര്‍ സമുദായത്തെ അവഗണിക്കുകയാണെന്ന് രാമചന്ദ്രന്‍നായര്‍ പറഞ്ഞു.












Click it and Unblock the Notifications