വീരേന്ദ്രകുമാര്‍ പിടിഐ ചെയര്‍മാന്‍
ദില്ലി: മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. പി. വീരേന്ദ്രകുമാറിനെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തു.
മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ഫിലിപ് മാത്യുവാണ് പുതിയ വൈസ് ചെയര്‍മാന്‍. ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.
വീരേന്ദ്രകുമാര്‍ 1992-93ല്‍ പി ടി ഐ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലിപ് മാത്യു പി ടി ഐ ചെയര്‍മാനും വൈസ് ചെയര്‍മാനുമായിരുന്നു.
എന്‍. രവി (ഹിന്ദു), ശേഖര്‍ഗുപ്ത (ഇന്ത്യന്‍ എക്സ്പ്രസ്), ശോഭന ഭാരതീയ (ഹിന്ദുസ്ഥാന്‍ ടൈംസ്), സി. ആര്‍. ഇറാനി (സ്റേറ്റ്സ്മാന്‍), ആവീക്കുമാര്‍ സര്‍ക്കാര്‍ (ആനന്ദബസാര്‍ പത്രിക), പ്രവീണ്‍ ചന്ദ്രഗാന്ധി (ജന്മഭൂമി), വിജയ്കുമാര്‍ ചോപ്ര (ഹിന്ദ് സമാചാര്‍), ആര്‍. ലക്ഷ്മിപതി (ദിനമലര്‍), എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.












Click it and Unblock the Notifications