തൃശൂരില്‍ പുലിക്കളി ഇന്ന്
തൃശൂര്‍: ഓണാഘോഷത്തിന് കൊടിയിറങ്ങുന്നതിന്റെ ഭാഗമായി തൃശൂരില്‍ വ്യാഴാഴ്ച പുലികളി നടക്കും. നാലോണ നാളിലാണ് പുലിക്കളി അരങ്ങേറുക. അഞ്ഞൂറോളം പുലിവേഷക്കാര്‍ ഇക്കുറി പുലികളിയില്‍ പങ്കെടുക്കും.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തൃശൂരില്‍ പാര്‍ത്തിരുന്ന മുസ്ലീം പട്ടാളക്കാരുടെ ആഘോഷമായ കടുവാകളിയാണ് പുലികളിയായി രൂപാന്തരം പ്രാപിച്ചത്. വ്യാഴാഴ്ച നടക്കുന്ന പുലികളിയില്‍ പുലിമുഖം ധരിച്ച പത്ത് സംഘങ്ങളാണ് തൃശൂരിന് തിളക്കം ചാര്‍ത്താനൊരുങ്ങുന്നത്.
സ്വരാജ് റൗണ്ടിലാണ് പുലികള്‍ നാടന്‍ താളത്തിനൊത്ത് ചുവടുവയ്ക്കുക. പുലിയുടെ മുഖം മൂടിയോടൊപ്പം കളിക്കാര്‍ ശരീരത്തില്‍ പുലിയ്ക്ക് സമാനമായ രീതിയില്‍ ചായം തേക്കും. പുള്ളിപ്പുലി, വരയന്‍ പുലി, കരിമ്പുലി എന്നിങ്ങനെ എല്ലാതരം പുലികളുടെയും വേഷം കെട്ടിയവര്‍ ഉണ്ടാകും. ഒരു ലക്ഷം രൂപയാണ് പുലികളിക്ക് ഇക്കുറി ചെലവ് വന്നതെന്ന് സംഘാടകര്‍ പറഞ്ഞു.












Click it and Unblock the Notifications