പ്രശ്നങ്ങളുണ്ടാവില്ലെന്ന് നിരീക്ഷകര്‍
തിരുവനന്തപുരം: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് തടസമാവുന്ന നീക്കം കരുണാകരന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് ഹൈക്കമാന്റ് നിരീക്ഷകരായ വീരപ്പമൊയ്ലിയും ജി. കെ. വാസനും പറഞ്ഞു.
സപ്തംബര്‍ 11 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
മണ്ഡലം നഷ്ടപ്പെട്ടത് മൂലം കരുണാകര വിഭാഗത്തിനുണ്ടായ അതൃപ്തി പരിഹരിക്കാന്‍ എ ഐ സി സി മതിയായ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം പ്രശ്നങ്ങള്‍ കോണ്‍ഗ്രസില്‍ ഉണ്ടാവാറുണ്ടെങ്കിലും വോട്ടെടുപ്പില്‍ അത് നിഴലിക്കാറില്ല. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രശ്നങ്ങള്‍ ഇനി അപ്രസക്തമാണ്.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും വിജയിക്കുമെന്നും വീരപ്പ മൊയ്ലി പറഞ്ഞു.
കരുണാകരനും ആന്റണിയുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മുതിര്‍ന്ന നേതാക്കളായ ഇരുവര്‍ക്കും എന്തെങ്കിലും നിര്‍ദേശം നല്‍കാന്‍ തങ്ങള്‍ക്കാവില്ലെന്ന് മൊയ്ലി പറഞ്ഞു.












Click it and Unblock the Notifications