അല്‍ക്വെയ്ദ കെണിയൊരുക്കുന്നു: ബുഷ്
വാഷിംഗ്ടണ്‍: അമേരിക്കക്കാര്‍ക്കെതിരെ അല്‍ക്വെയ്ദ ഇപ്പോഴും കെണിയൊരുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്. 2001 സപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിനെതിരെ നടന്ന ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു ബുഷ്.
തീവ്രവാദത്തിനെതിരെ കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാകണം. അമേരിക്കയുടെ മണ്ണില്‍ തന്നെ ആക്രമണം നടത്താനാണ് അല്‍ക്വെയ്ദയുടെ പദ്ധതി. അതുവഴി ഇവിടുത്തെ ജനങ്ങളെ നിരന്തരം ഭീതിയിലേക്ക് തള്ളിവിടാമെന്ന് അവര്‍ കരുതുന്നു. - ബുഷ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് വര്‍ഷവും ശത്രുക്കള്‍ക്കെതിരെ ഏറെ മുന്നേറാന്‍കഴിഞ്ഞു. അല്‍ക്വെയ്ദയുടെ മൂന്നില്‍ രണ്ടുഭാഗം നേതാക്കളെയും കണ്ടെത്താന്‍ യുഎസിന് കഴിഞ്ഞു. അമേരിക്കയെ ആക്രമിക്കുന്നതിന് മുമ്പ് ശത്രുക്കളെ കണ്ടെത്തി നശിപ്പിക്കാനുള്ള നിശ്ചയദാര്‍ഡ്യം തങ്ങള്‍ക്കുണ്ടെന്നും ബുഷ് പറഞ്ഞു.












Click it and Unblock the Notifications