ഒസാമയുടെ ടേപ്പ് സംപ്രേഷണം ചെയ്തു
ബെയ്റുട്ട്: അല്‍-കെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെയും സഹായി അയ്മന്‍ അല്‍ സവാഹിരിയുടെയും വീഡിയോ ടേപ്പ് അല്‍ജസീറ ചാനല്‍ സംപ്രേഷണം ചെയ്തു.
വീഡിയോ ടേപ്പിനൊപ്പം സംപ്രേഷണം ചെയ്ത ഓഡിയോ ടേപ്പില്‍ അമേരിക്കന്‍ സൈനികരെ ഇറാഖില്‍ കുഴിച്ചുമൂടാന്‍ ഇറാഖി ഗറില്ലകളോട് ആഹ്വനം ചെയ്തു. അല്‍ സവാഹിരിയുടെതാണെന്ന് പറയപ്പെടുന്ന ശബ്ദമാണ് വീഡിയോ ടേപ്പില്‍.
ഏപ്രില്‍ അവസാനത്തിലോ മെയ് ആദ്യത്തിലോ ആണ് വീഡിയോ രംഗം ചിത്രീകരിച്ചിരിക്കുന്നതെന്ന് അല്‍ ജസീറ പറഞ്ഞു. അഫ്ഗാന്‍ വസ്ത്രം ധരിച്ച ഒസാമ ബിന്‍ലാദനും അല്‍ സവാഹിരിയും പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശത്തുകൂടെ കയറിയിറങ്ങുന്നതായാണ് വീഡിയോ ടേപ്പില്‍ കാണിച്ചിരിക്കുന്നത്. ഒരു ഷോട്ടില്‍ കൈയില്‍ എകെ 47 റൈഫിളേന്തിയ ലാദനെ കാണിച്ചിരിക്കുന്നു.
വീഡിയോ ടേപ്പി ലെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് ഓഡിയോ ടേപ്പിലെ ശബ്ദം മുഴങ്ങുന്നത്. മുജാഹിദീന്‍ സഹോദരന്‍മാരെയാണ് ടേപ്പ് അഭിസംബോധന ചെയ്യുന്നത്. അല്ലാഹു നമ്മോടൊപ്പമുണ്ടെന്നും അമേരിക്കക്കാരെ ഇരയെ കൊല്ലുന്ന സിംഹങ്ങളെ പോലെ കൈകാര്യം ചെയ്യണമെന്നും ഇറാക്കില്‍ അവരെ കുഴിച്ചുമൂടണമെന്നും ടേപ്പില്‍ പറയുന്നു.
എപ്പോഴാണ് ടേപ്പ് തങ്ങള്‍ക്ക് കിട്ടിയതെന്ന് അല്‍ ജസീറ വ്യക്തമാക്കിയിട്ടില്ല. സപ്തംബര്‍ 11ലെ ആക്രമണത്തിന്റെ രണ്ടാ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ടേപ്പ് പുറത്തുവിട്ടിരിക്കുന്നത്.












Click it and Unblock the Notifications