ബേക്കലില്‍ ലീല ഗ്രൂപ്പിന്റെ റിസോര്‍ട്ട്
ബാംഗ്ലൂര്‍: കാസര്‍കോട് ജില്ലയിലെ ബേക്കലില്‍ ലീല ഗ്രൂപ്പ് ബീച്ച് റിസോര്‍ട്ട് സ്ഥാപിക്കുമെന്ന് ലീല ഗ്രൂപ്പ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിവേക് നായര്‍ അറിയിച്ചു.
ഇതിനായി സിങ്കപ്പൂരിലെ അമ്മന്‍ റിസോര്‍ട്സുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. രണ്ട് ദശകം മുമ്പ് ലോക വിനോദസഞ്ചാര പ്രൊമോഷന് കൗണ്‍സില്‍ ഈ പദ്ധതിയുടെ സാധ്യത തിരിച്ചറിഞ്ഞിരുന്നുവെന്നും 15 വര്‍ഷത്തിന് ശേഷം പദ്ധതിക്ക് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണെന്നും വിവേക് നായര്‍ പറഞ്ഞു.
മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ജോലി ആരംഭിക്കും. 65 കോടിയാണ് ഈ പദ്ധതിക്കായി നിക്ഷേപിക്കുന്നത്.
അമ്മന്‍ റിസോര്‍ട്സിന്റെ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിത്. രാത്രിക്ക് 650 ഡോളര്‍ (32000 രൂപ) ഈടാക്കുന്ന ഏറ്റവും മെച്ചപ്പെട്ട റിസോര്‍ട്ട് ശൃംഖലകളിലൊന്നാണ് അമ്മന്‍ റിസോര്‍ട്സ്. സിനിമാ താരങ്ങളെ പോലുള്ള വിശിഷ്ടവ്യക്തികളെയാണ് റിസോര്‍ട്സ് ലക്ഷ്യമിടുന്നത്.
ബാംഗ്ലൂരിലെ ലീലാ പാലസ് ഹോട്ടലില്‍ പുതുതായി 44 മുറികള്‍ കൂടി പണിയും. ഇപ്പോള്‍ ഇവിടെ 252 മുറികളാണ് ഉള്ളത്. ഈ വര്‍ഷം ബാംഗ്ലൂരിലെ ലീലാ പാലസില്‍ 85 ശതമാനം മുറികളിലും എല്ലാ ദിവസവും താമസക്കാരുണ്ടായിരുന്നു. ഐടി രംഗമാണ് ലീലാ പാലസിന് സഹായകരമായ ഘടകം. - വിവേക് നായര്‍ പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications