Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയ്ക്ക്

ദില്ലി: രണ്ട് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യമേഖലയിലേക്ക് കൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മുംബൈ, ദില്ലി വിമാനത്താവളങ്ങളാണ് സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കാനുള്ള കേന്ദ്ര സിവില്‍ വ്യോമയാനമന്ത്രാലയം നിര്‍ദേശത്തിന് കേന്ദ്രം അംഗീകാരം നല്കുകയായിരുന്നു.

ഈ തീരുമാനപ്രകാരം ഈ രണ്ട് വിമാനത്താവളങ്ങളുടെയും 74ശതമാനം ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് ലഭിയ്ക്കും. ബാക്കി 26ശതമാനം മാത്രമായിരിക്കും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ലഭിയ്ക്കുക. അടുത്ത എട്ടുമാസത്തിനുള്ളില്‍ സ്വകാര്യവല്ക്കരണം പൂര്‍ത്തിയാകും.

വ്യോമഗതാഗത നിയന്ത്രണവുമായും സുരക്ഷയുമായും ബന്ധമുള്ളവയൊഴികെ എല്ലാ ആസ്തികളും 30 വര്‍ഷത്തേക്ക് വിദേശക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കും. വിമാനത്താവളങ്ങളുടെ മൊത്തം ചുമതലയും വിദേശക്കമ്പനികള്‍ക്ക് ലഭിയ്ക്കും. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളും സ്വകാര്യവല്ക്കരിയ്ക്കാന്‍ ആലോചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+