അഹമ്മദ് പട്ടേല്‍ പ്രചാരണത്തിനെത്തും
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പ്രചാരണത്തിനായി കേരളത്തിന്റെ ചുമതയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലെത്തും. സപ്തംബര്‍ 18, 19 തീയതികളില്‍ അദ്ദേഹം മണ്ഡലത്തില്‍ പ്രചാരണം നടത്തും.
സപ്തംബര്‍ 11 വ്യാഴാഴ്ചയാണ് യു ഡി എഫ് സ്ഥാനാര്‍ഥി എം. ഒ. ജോണിന്റെ പ്രചാരണ പരിപാടി തുടങ്ങിയത്. എ ഐ സി സി സെക്രട്ടറി അനില്‍ശാസ്ത്രി തുടങ്ങിയ അഖിലേന്ത്യാ നേതാക്കള്‍ പ്രചാരണത്തിനെത്തും.
സപ്തംബര്‍ 18,19,20 തീയതികളില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. 16 മുതല്‍ 19വരെ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ വിവിധ വേദികളില്‍ പ്രസംഗിക്കും.
17 മുതല്‍ മന്ത്രിമാരുടെ പ്രചാരണം ആരംഭിക്കും. യു ഡി എഫ് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും പ്രചാരണത്തിനെത്തും. ഓരോ മന്ത്രിക്കും പ്രത്യേക ചുമതല നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.












Click it and Unblock the Notifications