Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ പേരില്‍ പോസ്റര്‍ വിവാദം

തിരുവനന്തപുരം: രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിന്റെ പോസ്ററുകളില്‍ ദിലീപിന്റെ ചിത്രം ഉള്‍പ്പെടുത്താത്തത് വിവാദമായി.

കാവ്യാ മാധവന്‍ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകഥാപാത്ര പ്രധാനമായ മിഴിരണ്ടിലും എന്ന ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നുണ്ടെങ്കിലും പോസ്ററുകളില്‍ ദിലീപിനെ കാണാനില്ലാത്തതാണ് വിവാദമുണ്ടാക്കിയത്. ചിത്രത്തില്‍ കൃഷ്ണന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ഇടവേളയ്ക്ക് തൊട്ടുമുമ്പായാണ് ഈ കഥാപാത്രം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

അതേ സമയം സംവിധായകന്‍ രഞ്ജിത്തുമായി കൂടിയാലോചിച്ചാണ് ചിത്രത്തിന്റെ ആദ്യ പോസ്ററുകളില്‍ തന്റെ മുഖം ചേര്‍ക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് നടന്‍ ദിലീപ് വ്യക്തമാക്കി. ചിത്രത്തില്‍ കുറെ കഴിഞ്ഞാണ് താന്‍ പ്രത്യക്ഷപ്പെടുന്നതെന്നതിനാല്‍ ആദ്യ പോസ്ററുകളില്‍ തന്റെ മുഖം ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് രഞ്ജിത്തുമായി ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന് നെഗറ്റീവായ അഭിപ്രായം ഉണ്ടാവാതിരിക്കാനാണ് അങ്ങനെ തീരുമാനിച്ചത്. ഇനിയുള്ള പോസ്ററുകളില്‍ തന്റെ മുഖവുമുണ്ടാവും.

പ്രേക്ഷകരെ വഞ്ചിക്കാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് ദിലീപിന്റെ മുഖം പോസ്ററുകളില്‍ ഉള്‍പ്പെടാഞ്ഞതെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. ദിലീപ് കുറെ കഴിഞ്ഞ് മാത്രമേ ചിത്രത്തില്‍ വരുന്നുള്ളൂവെന്നതിനാല്‍ പോസ്ററില്‍ ദിലീപിന്റെ മുഖം കണ്ട് സിനിമക്ക് കയറുന്ന പ്രേക്ഷകര്‍ വഞ്ചിതരായെന്നുവരും. ഇനി വരുന്ന പോസ്ററുകളില്‍ ദിലീപിന്റെ മുഖമുണ്ടാവുമെന്നും രഞ്ജിത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+