ഹജ് സബ്സിഡി ഒരു തവണ മാത്രം
ദില്ലി: ഹജ് തീര്‍ത്ഥാടകര്‍ക്ക് ഇനി ഒരു തവണ മാത്രമേ കേന്ദ്രം വിമാനയാത്രയ്ക്കുള്ള സബ്സിഡി നല്കൂ. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭയാണ് ഈ തീരുമാനം എടുത്തത്. മാത്രമല്ല, ആദായനികുതി നല്കുന്നവര്‍ക്ക് ഇനി മുതല്‍ ഹജ് സബ്സിഡി ലഭിക്കുകയുമില്ല.
2004 മുതല്‍ പുതിയ തീരുമാനം നിലവില്‍ വരും. കേന്ദ്രഹജ് കമ്മിറ്റി ഒരുക്കുന്ന താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മാത്രമേ ഇനി മുതല്‍ ഹജ് സബ്സിഡി നല്കൂ. ഹജിന് പോകുന്ന ഒരാള്‍ക്ക് 28,680 രൂപയാണ് കേന്ദ്രം ഇതുവരെ സബ്സിഡിയായി നല്കിവന്നിരുന്നത്.
ഹജിന് നല്കിവരുന്ന സബ്സിഡിയുടെ തുക കുറയ്ക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആദായനികുതി നല്കാത്ത ആര്‍ക്കൊക്കെ ഹജ്സബ്സിഡി നല്കും എന്ന കാര്യം കേന്ദ്രഹജ് കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനിയ്ക്കും. ഏറ്റവും കൂടുതല്‍ ഹജ് തീര്‍ത്ഥാടകര്‍ പോകുന്ന കേരളത്തിന് ഈ തീരുമാനം കനത്ത അടിയാകും.












Click it and Unblock the Notifications