കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്വല്ലറി തട്ടിപ്പ്: ബാങ്കുടമയെ തിരയുന്നു

  • By Staff
Google Oneindia Malayalam News

നാദാപുരം: പണയ സ്വര്‍ണ്ണം വില്ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട്ടെ വിവിധ ജ്വല്ലറിക്കാരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ബാങ്കുടമയെ തിരയുന്നു. ഏറ്റവുമൊടുവില്‍ ഇദ്ദേഹത്തിന്റെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

നാദാപുരത്തെ ലക്ഷ്മി ബാങ്കിന്റെ ഉടമയാണ് വിവിധ ജ്വല്ലറിയുടമകളില്‍ നിന്നും ഏകദേശം 8.20 ലക്ഷം രൂപ വാങ്ങി മുങ്ങിയത്. പണയ സ്വര്‍ണ്ണം നല്കാമെന്ന് പറഞ്ഞാണ് ഇത്രയും തുക വാങ്ങിയത്. എന്നാല്‍ പണയ സ്വര്‍ണ്ണം നല്കിയതുമില്ല.

കുന്നംകുളത്തെ ബാങ്കില്‍ നിന്നുള്ള 15,000 രൂപയുടെ ചെക്ക് ഡെപ്പോസിറ്റായി നല്കിയാണ് ഇദ്ദേഹം നാദാപുരത്ത് ലക്ഷ്മി ബാങ്ക് തുടങ്ങാന്‍ കെട്ടിടം വാടകയ്ക്കെടുത്തത്. നാദാപുരം പൊലീസ് കുന്നംകുളം ബാങ്കില്‍ ഈ ചെക്കുമായി ചെന്ന് ഉടമയുടെ വിലാസം കണ്ടുപിടിക്കാന്‍ ശ്രമിച്ചു. ശശികുമാര്‍ എന്ന പേരിലാണ് ഇയാള്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിരുന്നത്.

പി.ആര്‍. ബേബി, പുത്തന്‍വീട്ടില്‍, പോസ്റ് പേരാമ്പ്ര എന്ന വിലാസത്തില്‍ 7,75000 രൂപയുടെ സ്വര്‍ണ്ണം പണയം വച്ചതായി വ്യാജരേഖയുണ്ടാക്കിയാണ് ഇയാള്‍ കോഴിക്കോട്ടെ ജ്വല്ലറിക്കാരില്‍ നിന്ന് പണം പിടുങ്ങിയത്. മുമ്പ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ട് വന്ന് വിറ്റ പരിചയമുള്ളതിനാലാണ് മൂന്ന് ജ്വല്ലറിക്കാര്‍ പണം നല്കിയതെന്ന് പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X