കരുണാകരന്റെ സഹായം തേടി: മേനോന്‍
കൊച്ചി: കെ. കരുണാകരന്റെ പിന്തുണ താന്‍ തേടിയിട്ടുണ്ടെന്നും അദ്ദേഹം സഹായം നിരസിച്ചിട്ടില്ലെന്നും എറണാകുളത്ത് ഇ. എം. എസ് ജനകീയവേദിയുടെയും ബി ജെ പിയുടെയും പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥി വി. വിശ്വനാഥമേനോന്‍ പറഞ്ഞു.
എന്‍ ഡി എ സംഘടിപ്പിച്ച പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിശ്വനാഥമേനോന്‍.
കരുണാകരനും താനും രാഷ്ട്രീയത്തിന്റെ ഹരിശ്രീ കുറിച്ചത് പനമ്പള്ളിയില്‍ നിന്നാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ സമീപിച്ചതെന്നും വിശ്വനാഥ മേനോന്‍ പറഞ്ഞു.
സമ്മേളനം കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. മേനോന്റെ പ്രചാരണ പരിപാടി കേന്ദ്രമന്ത്രി പി. സി. തോമസ് ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications