കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി ഗുണ്ടയ്ക്ക് തോക്ക് പാലക്കാട്ട് നിന്ന്

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഈയിടെ ബാംഗ്ലൂര്‍ പൊലീസിന്റെ പിടിയിലായി മലയാളിയായ കുറ്റവാളിയ്ക്ക് തോക്കെത്തിയത് പാലക്കാട് നിന്ന്. മലയാളി ഗുണ്ട പ്രവീണിന് തോക്ക് നല്കിയതിന്റെ പേരില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ സ്വദേശി ചിന്നു എന്ന കൃഷ്ണലാലിനെ പൊലീസ് അറസ്റ് ചെയ്തു.

കൊള്ള, കൊലപാതകം ഉള്‍പ്പെടെ 26 കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശി പ്രവീണ്‍ കഴിഞ്ഞയാഴ്ചയാണ് ബാംഗ്ലൂര്‍ പൊലീസിന്റെ പിടിയിലായത്. സപ്തംബര്‍ ഒന്നിന് തോക്കുമായി യാത്രചെയ്യുകയായിരുന്ന പ്രവീണ്‍ നെലമംഗലയില്‍ വച്ചാണ് പൊലീസിന്റെ പിടിയിലായത്.

ഈ തോക്കിനെക്കുറിച്ചുള്ള അന്വേഷണമാണ് കൃഷ്ണലാലില്‍ എത്തിച്ചേര്‍ന്നത്. ഇതിനായി കര്‍ണാടക പൊലീസ് ആലത്തൂരില്‍ എത്തിയിരുന്നു. പ്രവീണിന് 15,000 രൂപയ്ക്കാണ് കൃഷ്ണലാല്‍ തോക്ക് നല്കിയത്. തോക്കിന് നാലിഞ്ച് മാത്രമേ വലിപ്പമുള്ളൂ. വിദേശതോക്കാണെന്ന് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീട് നാടന്‍തോക്കാണെന്ന് മനസ്സിലായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X