മെഡിക്കല്‍ ഫീസ്: ധാരണയായെന്ന് മന്ത്രി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് സംബന്ധിച്ച് ധാരണയായെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സപ്തംബര്‍ 12 വെള്ളിയാഴ്ച മന്ത്രിസഭാ ഉപസമിതി മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമായത്.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെന്ന് വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയുള്ള പി. കെ. കുഞ്ഞാലിക്കുട്ടി ചര്‍ച്ചക്ക് ശേഷം പറഞ്ഞു.
ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭാ യോഗമാണ്. ചര്‍ച്ചയിലുണ്ടായ ധാരണ സംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രിസഭാ യോഗത്തിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ. എം. മാണി, കെ. ശങ്കരനാരായണന്‍, പി. ശങ്കരന്‍, യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications