തിരനോട്ടം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: മോഹന്‍ലാല്‍ സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ച് സപ്തംബര്‍ 14 ഞായറാഴ്ച നടക്കുന്ന തിരനോട്ടം മെഗാഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പരിപാടിയുടെ സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാല് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഗാനമേളയാണ് ഷോയുടെ പ്രധാന ആകര്‍ഷണീയത. മോഹന്‍ലാലിന്റെ പ്രധാന സിനിമകളിലെ ഗാനങ്ങളാണ് ഗാനമേളയില്‍ ഗായകര്‍ ആലപിക്കുക. പരിപാടിയില്‍ മമ്മൂട്ടി, രാഗോപാല്‍വര്‍മ, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. കെ. രാജീവ്കുമാര്‍, സംവിധായകരായ പ്രിയദര്‍ശന്‍, കെ. മധു, നടന്‍ ഭരത് ഗോപി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications