ഗ്രൂപ്പ് വഴക്ക് പ്രതിഫലിക്കും: വി. എസ്
കണ്ണൂര്‍: മാറാട് പ്രശ്നം ഉള്‍പ്പെടെ പല കാര്യങ്ങളിലും ആന്റണി സര്‍ക്കാരിന്റെ സമീപനത്തോട് എതിര്‍പ്പുള്ള കോണ്‍ഗ്രസ് ഐ വിഭാഗത്തിന്റെ നിലപാട് എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദന്‍.
അതൃപ്തരായ യു ഡി എഫ് അംഗങ്ങളുടെ വോട്ട് സ്വീകരിക്കുന്നതില്‍ എല്‍ ഡി എഫിന് യാതൊരു മടിയുമില്ലെന്ന് അച്യുതാനന്ദന്‍ വ്യക്തമാക്കി. സപ്തംബര്‍ 12 വെള്ളിയാഴ്ച കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയുടെ കേന്ദ്രസര്‍ക്കാരിന്റെയും ആന്റണിയുടെ സംസ്ഥാന സര്‍ക്കാരിന്റെയും ദുര്‍ഭരണത്തെ ഒരേ സമയം വിലയിരുത്താനുള്ള സുവര്‍ണാവസരം എന്ന നിലയില്‍ എറണാകുളം ഉപതിരഞ്ഞെടുപ്പിന് പ്രത്യേക പ്രാധാന്യമുണ്ട്. പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നയമാണ് ആന്റണി സര്‍ക്കാര്‍ പിന്തുടരുന്നത്.
അനേകം പലസ്തീന്‍കാരെ കൊന്നൊടുക്കിയ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ ആദരിച്ചതിലൂടെ മന്ത്രി കെ. വി. തോമസ് കേരള ജനതയെ അപമാനിക്കുകയാണ് ചെയ്തതെന്ന് അച്യുതാനന്ദന്‍ കൊച്ചിയില്‍ പറഞ്ഞു.












Click it and Unblock the Notifications