ലീയുടെ മരണം കരിനിഴലായി
കാന്‍കൂണ്‍: ലോകവ്യാപാരസംഘടനയുടെ മന്ത്രിതല സമ്മേളനഹാളിന് പുറത്ത് ദക്ഷിണകൊറിയയിലെ കര്‍ഷകനായ ലീ ആത്മഹത്യചെയ്തത് ദു:ഖമൂകമായ അന്തരീക്ഷം സൃഷ്ടിച്ചു.
ലോകവ്യാപാരസംഘടന ദരിദ്രരാഷ്ട്രങ്ങളിലെ കര്‍ഷകരെ കൂടുതല്‍ ദാരിദ്യ്രത്തിലേക്ക് തള്ളിവിടുന്നുവെന്നാരോപിച്ചായിരുന്നു ലീയുടെ ആത്മഹത്യ. നെഞ്ചില്‍ കത്തി കുത്തിയിറക്കിയാണ് എല്ലാവരുടെയും മുന്നില്‍വച്ച് ലീ ആത്മഹത്യ ചെയ്തത്.
ലോകവ്യാപാരസംഘടനയുടെ സമ്മേളനം നടക്കുന്ന ഹാളിന് പുറത്ത് കര്‍ഷകര്‍ പ്രതിഷേധപ്രകടനം നടത്തുകയായിരുന്നു. ദക്ഷിണകൊറിയയില്‍ നിന്നുള്ള അയ്യായിരത്തോളം കര്‍ഷകര്‍ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തിരുന്നു. അക്കൂട്ടത്തില്‍ ലീയും ഉണ്ടായിരുന്നു. പക്ഷെ പ്രകടനത്തിനിടയില്‍ അപ്രതീക്ഷിതമായി ലീ സ്വയം നെഞ്ചില്‍ കത്തികുത്തിയിറക്കുകയായിരുന്നു. വൈകാതെ മരണവും സംഭവിച്ചു.












Click it and Unblock the Notifications