ഡബ്ല്യുടിഒ ചര്‍ച്ചകള്‍ വഴിമുട്ടുന്നു
കാന്‍കൂണ്‍: ലോകവ്യാപാരസംഘടന(ഡബ്ല്യുടിഒ)യുടെ മന്ത്രിതല സമ്മേളനത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടുന്നു. വ്യാപാര-നിക്ഷേപപ്രശ്നങ്ങളില്‍ അവികസിതരാഷ്ട്രങ്ങളുടെ മേല്‍ തങ്ങളുടെ താല്പര്യങ്ങള്‍ അടിച്ചേല്പിക്കാനുള്ള വികസിതരാഷ്ട്രങ്ങളുടെ ശ്രമങ്ങളെ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളുടെ പേരില്‍ ഇന്ത്യയും മറ്റും ശക്തമായി എതിര്‍ത്തതോടെയാണിത്.
സിംഗപ്പൂരില്‍ നേരത്തെ ധാരണയായിക്കഴിഞ്ഞ കാര്‍ഷികപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടെന്ന സമ്പന്നരാഷ്ട്രങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് പറ്റില്ലെന്നും സിംഗപ്പൂരില്‍ ചര്‍ച്ച ചെയ്തതില്‍ കാര്‍ഷികമേഖലയിലെ കാര്യങ്ങളിലുള്ള അഭിപ്രായഭിന്നതകള്‍ ചര്‍ച്ച ചെയ്യണമെന്ന നിലപാടാണ് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്ക്. ഇതിന്റെ പേരിലാണ് ചര്‍ച്ചകള്‍ വഴിമുട്ടുന്നത്.
സമ്പന്നരാഷ്ട്രങ്ങളെ എതിര്‍ക്കാന്‍ കാന്‍കൂണ്‍ സമ്മേളനത്തില്‍ പുതിയൊരു ഗ്രൂപ്പ് ഇന്ത്യയുടെയും ചൈനയുടെയും നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്. ജി-16 എന്നാണ് ഈ ഗ്രൂപ്പിന് പേര് നല്കിയിരിക്കുന്നത്. സിംഗപ്പൂര്‍ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്കെടുമ്പോള്‍ സമ്പന്ന രാഷ്ട്രങ്ങളെ എതിര്‍ക്കുകയെന്നതാണ് ജി-16ന്റെ ലക്ഷ്യം. വികസിതരാഷ്ട്രങ്ങളിലെയും അവികസിത-വികസ്വര രാഷ്ട്രങ്ങളിലെയും കാര്‍ഷികമേഖലയെ ഒരേ മട്ടില്‍ വ്യാഖ്യാനിക്കരുതെന്നാണ് ജി-16 വാദിക്കുന്നത്.
കാര്‍ഷികരംഗത്തെ വ്യാപാരം സുഗമമാക്കല്‍, സര്‍ക്കാര്‍ നടത്തുന്ന കാര്‍ഷിക സംഭരണത്തില്‍ സുതാര്യത നിലനിര്‍ത്തല്‍, കാര്‍ഷികമേഖലയിലെ മത്സരനയത്തിലെ നിയമങ്ങള്‍, കാര്‍ഷികരംഗത്തെ നിക്ഷേപം തുടങ്ങി സിംഗപ്പൂര്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചക്ക് വരാനിരിക്കുകയാണ്.












Click it and Unblock the Notifications