രണ്ട് മുംബൈ സ്ഫോടന പ്രതികളെ കൊന്നു
മുംബൈ: കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ മുംബൈ പൊലീസ് വെടിവച്ചുകൊന്നു.
സപ്തംബര്‍ 12 വെള്ളിയാഴ്ച മാട്ടുംഗയില്‍ ഒരു ഏറ്റുമുട്ടലിലാണ് പ്രതികളെ വെടിവെച്ചുകൊന്നതെന്ന് മുംബൈ പൊലീസ് അറിയിച്ചു.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാസര്‍ ഗുജറാത്ത് മുസ്ലിം റിവഞ്ജ് ഫോഴ്സിന്റെ സ്ഥാപകനാണ്. ആഗസ്ത് 25ലെ സ്ഫോടനങ്ങള്‍ നടത്തിയവര്‍ക്ക് പരിശീലനം നല്‍കിയത് നാസറാണെന്ന് പൊലീസ് പറഞ്ഞു.
നാസറും മറ്റേയാളും മാട്ടുംഗയിലെ രുപാരല്‍ കോളജിന് സമീപം വച്ച് കണ്ടുമുട്ടുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇരുവരെയും കുരുക്കുകയായിരുന്നു. പൊലീസിന് നേരെ വെടിവപ്പ് നടത്തിയ ഇരുവരും ഏറ്റുമുട്ടലില്‍ മരിച്ചു.
ഇവരില്‍ നിന്നും 92 ജലാറ്റിന്‍ സ്റിക്കുകളും എട്ട് ഡിറ്റോണേറ്ററുകളും രണ്ട് അലാറം ക്ലോക്കുകളും രണ്ട് അമേരിക്കന്‍ റിവോള്‍വറും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications