Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയുടെ പ്രസ്താവന അടിസ്ഥാനരഹിതം

കോഴിക്കോട്: മാറാട് പുനരധിവാസത്തെ ബി ജെ പി എതിര്‍ക്കുന്നുവെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

മാറാട് പ്രശ്നത്തിന്റെ പേരില്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. അത് അപകടകരമാണെന്ന് ശ്രീധരന്‍പിള്ള ഓര്‍മിപ്പിച്ചു.

മാറാട്ടെ നീതിനിഷേധിക്കപ്പെട്ട അരയ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നല്ലാതെ പുനരധിവാസം വേണ്ടെന്ന് ഒരിക്കലും ബിജെപി പറഞ്ഞിട്ടില്ല. മാറാട്ട് തിരിച്ചടിയുണ്ടാവാതെ നോക്കിയത് ബി ജെ പിയാണ്. തീരപ്രദേശങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാവുമ്പോള്‍ തിരിച്ചടിയുണ്ടാവാറുണ്ട്. അതുണ്ടാവാതിരിക്കാന്‍ ബി ജെ പി മാറാട്ടെ അരയ വിഭാഗത്തെ നിയന്ത്രിച്ചുനിര്‍ത്തി.

എറണാകുളം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പുനരധിവാസം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഏകോപനമുണ്ടാവാതെ പുനരധിവാസം നടത്തുന്നത് അസ്വസ്ഥത വിതക്കുമെന്ന് ആശങ്കയുണ്ട്.

മാറാട് സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് 31 ഹൈന്ദവസംഘടനകള്‍ നല്‍കിയ നിവേദനത്തിന് കടലാസിന്റെ വില പോലും മുഖ്യമന്ത്രി കല്പിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ള ഓര്‍മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+