ആന്റണിയുടെ സ്ഥാനാര്‍ഥിയെ തോല്പിക്കണം: കരുണാകരന്
തിരുവനന്തപുരം: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എ. കെ. ആന്റണിയുടെ സ്ഥാനാര്‍ഥിയെ തോല്പിക്കണമെന്നും ഐ ഗ്രൂപ്പ് വോട്ടുകള്‍ അതിനായി ഉപയോഗിക്കണമെന്നും കെ. കരുണാകരന്.
ഒരു മലയാള ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് കരുണാകരന് ഇങ്ങനെ പറഞ്ഞത്. ഈ അഭിമുഖം ഇതോടെ വിവാദമായിരിക്കുകയാണ്. ഒന്നര ലക്ഷം ഐ ഗ്രൂപ്പ് വോട്ടുകളാണ് എറണാകുളത്തുള്ളതെന്നും അത് പാഴാക്കാനാവില്ലെന്നും കരുണാകരന് പറഞ്ഞു. ഓരോ വോട്ടും പ്രയോജനപ്പെടുത്തണം. അധികാരമുപയോഗിച്ച് എന്തും ചെയ്യാമെന്ന് ആന്റണി കരുതേണ്ട.
ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. മുഖ്യമന്ത്രിയുടെ നിലപാട് തന്നെ മാനസികമായി തളര്‍ത്തിയിരിക്കുന്നു. ഇനി അയാളുടെ ശല്യമുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയാണ് എറണാകുളം സീറ്റ് ആന്റണി കരസ്ഥമാക്കിയത്. മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനായി ശ്രീനഗറിലേക്ക് പോവുന്നതിനിടയില്‍ ദില്ലിയിലിറങ്ങിയപ്പോള് തന്നെ ആന്റണി സ്ഥാനാര്‍ഥിത്വം ജോണിനാണെന്ന് ഉറപ്പിച്ചിരുന്നു. പിന്നീട് നടന്നതെല്ലം നാടകം മാത്രമാണ്.
ഹൈക്കമാന്റ് ഇനി തനിക്കെതിരെ എന്ത് നടപടിയെടുക്കാനാണെന്നും കരുണാകരന് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ആവശ്യമെങ്കില്‍ സി പി എമ്മുമായി കൂട്ടുചേരുമെന്നും കരുണാകരനോടൊപ്പമുണ്ടായിരുന്നു പത്മജ വേണുഗോപാല്‍ പറഞ്ഞതായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications