ജോണിനെതിരെ കരുണാകരന് നേരിട്ട്
കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എ ഗ്രൂപ്പുകാരന് എം.ഒ. ജോണിനെ തറപറ്റിയ്ക്കാന്‍ കെ. കരുണാകരന് എറണാകുളത്ത് നേരിട്ട് ഇറങ്ങി. ഐ ഗ്രൂപ്പ് പ്രവര്‍ത്തകരെ നേരില്‍ കണ്ട് കരുണാകരന് ജോണിനെ തോല്പിക്കാന് ആഹ്വാനം ചെയ്യുകയാണ്. ഇതോടെ എറണാകുളത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമായി.
കരുണാകരന് സപ്തംബര്‍ 13 ശനിയാഴ്ച പറവൂര്‍ ടിബിയില്‍ കോണ്‍ഗ്രസ് ഐ വിഭാഗം പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ഞാറയ്ക്കല്‍, പറവൂര്‍ മണ്ഡലങ്ങളിലുള്ള പ്രവര്‍ത്തകരുമായാണ് കൂടിക്കാഴ്ച നടത്തിയത്. എം.ഒ. ജോണിനെ തോല്പിക്കാനുള്ള തന്ത്രങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വിശദീകരിച്ച് കൊടുത്തതായി അറിയുന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് അദ്ദേഹം ആലുവയിലെ ഐ ഗ്രൂപ്പ് പ്രവര്‍ത്തകരെയും കണ്ടു. വെള്ളിയാഴ്ച രാത്രിയിലും കരുണാകരന് എറണാകുളം ജില്ലയിലെ ഐ വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എം.ഒ. ജോണ്‍ ഐ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയല്ലെന്നും ആന്റണിയുടെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കേണ്ട ബാധ്യത ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്കില്ലെന്നും കരുണാകരന് ഗ്രൂപ്പ് പ്രവര്‍ത്തകരോട് പറഞ്ഞു.
എ വിഭാഗവും മറുഭാഗത്ത് ശക്തമായി കച്ചമുറുക്കുകയാണ്. മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എല്ലാ മന്ത്രിമാരും അടുത്തയാഴ്ച മുതല്‍ എറണാകുളത്ത് പര്യടനം നടത്തും. പള്ളിവഴിയും എം.ഒ. ജോണിന് വേണ്ടി പരമാവധി പ്രചാരണം നടത്താന്‍ എ വിഭാഗം ശ്രമിയ്ക്കുന്നുണ്ട്. ലത്തീന്‍ കത്തോലിക്ക വിഭാഗത്തെ ഒറ്റക്കെട്ടായി അണിനിരത്തുന്നതില്‍ എ വിഭാഗം വിജയിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications