കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാരിനെ നിരുപാധികം പിന്തുണക്കില്ല: മേനോന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചാല്‍ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിനെ നിരുപാധികം പിന്തുണക്കില്ലെന്ന് ബി ജെ പിയുടെയും ഇ. എം. എസ് ജനകീയ വേദിയുടെയും പിന്തുണയോടെ മത്സരിക്കുന്ന വി. വിശ്വനാഥ മേനോന്‍.

കേന്ദ്രത്തിലെ വാജ്പേയി സര്‍ക്കാരിനോട് പല കാര്യങ്ങളിലും തനിക്ക് വിയോജിപ്പുണ്ട്. വിഷയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിനെ പിന്തുണക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.

ദേശീയ രാഷ്ട്രീയ രംഗത്ത് കോണ്‍ഗ്രസിനെ പിന്തുണക്കണോയെന്ന കാര്യത്തില്‍ സി പി എമ്മിനുള്ളില്‍ രണ്ട് പക്ഷങ്ങളുണ്ട്. കോണ്‍ഗ്രസിനെ പിന്തുണക്കുന്നതിനോട് ഒരു തരത്തിലും തനിക്ക് യോജിക്കാനാവില്ല.

സപ്തംബര്‍ 13 ശനിയാഴ്ച സീറോ മലബാര്‍ സഭയുടെ ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലിനെ വിശ്വനാഥ മേനോന്‍ സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ പിന്തുണ തേടിയല്ല താന്‍ ബിഷപ്പിനെ കണ്ടതെന്നും അദ്ദേഹത്തിന്റെ സഹകരണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും മേനോന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X