ജോണിന് ലറ്റീന്‍ കാത്തലിക് അസോസിയേഷന്‍ പിന്തുണ
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായ എം. ഒ. ജോണിന് കേരള ലറ്റീന്‍ കാത്തലിക് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു.
ലത്തീന്‍ കാത്തലിക് അസാേേസിയേഷന്റെ മാനേജിംഗ് കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
ജോണിന്റെ വിജയം ഉറപ്പിക്കുന്നതിന് തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കുന്നതിന് ലത്തീന്‍ കത്തോലിക സമുദായത്തോട് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
22 ലക്ഷം വരുന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ലഭിക്കുന്നത് എറണാകുള സീറ്റിലൂടെ മാത്രമാണെന്നും എറണാകുളത്തെ ജനസംഖ്യയുടെ 35 ശതമാനം വരുന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് സീറ്റ് കിട്ടാനുള്ള അവകാശമുണ്ടെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications