നാടാരുടെ ഹര്‍ജി സുപ്രിം കോടതി തള്ളി
ദില്ലി: നളിനി നെറ്റോ ലൈംഗികാപവാദ കേസിന്മേല്‍ നടക്കുന്ന വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി എ. നീലലോഹിതദാസന്‍ നാടാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി.
കേസിന്മേല്‍ വിചാരണ കോടതിയില്‍ നടക്കുന്ന നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് നാടാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിചാരണ കോടതിയുടെ മുന്നിലിരിക്കുന്ന കുറ്റപത്രം റദ്ദാക്കണമെന്നും കേസില്‍ പുതിയ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് നാടാര്‍ നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
ജസ്റിസുമാരായ എന്‍. സന്തോഷ് ഹെഗ്ഡെ, ബി. പി. സിംഗ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്ന നാടാരുടെ ഹര്‍ജി തള്ളിയത്.
മന്ത്രിയുടെ ചേംബറില്‍ വച്ച് ഐ എ എസ് ഓഫീസറായ നളിനി നെറ്റോയോട് അപമര്യാദയായി പെരുമാറിയെന്നും ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്നുമാണ് കേസ്.












Click it and Unblock the Notifications