ഉസ്ബെക്ക് എയര്‍ തിരുവനന്തപുരത്തേക്ക്
ബാംഗ്ലൂര്‍: ഉസ്ബെക്ക് എയര്‍വേയ്സ് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനസര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചു.
ഇവര്‍ അഹമ്മദാബാദിലേക്കും നേരിട്ട് വിമാനസര്‍വീസ് തുടങ്ങും. ഉസ്ബെക്കിസ്ഥാന്റെ ഇന്ത്യയിലെ അംബാസഡര്‍ ഇബ്രാഹിം മാവ്ലനോവ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇപ്പോള്‍ ഉസ്ബെക്ക് എയര്‍വേയ്സ് ദില്ലിയിലേക്ക് ആഴ്ചയില്‍ നാല് ഫ്ലൈറ്റുകള്‍ പറപ്പിക്കുന്നുണ്ട്. അമൃതസറിലേക്ക് നേരിട്ട് വിമാനസര്‍വീസ് ഉണ്ട്. ഇനി അഹമ്മദാബാദിലേക്കും തിരുവനന്തപുരത്തേക്കും നേരിട്ട് സര്‍വീസ് തുടങ്ങാന്‍ ആലോചിക്കുകയാണ്.- ഇബ്രാഹിം മാവ്ലനോവ് പറഞ്ഞു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications