ഇസ്രയേല്‍ യുഎന്നിനെ വിമര്‍ശിക്കുന്നു
ജെറുസലെം: ഐക്യരാഷ്ട്രസഭയ്ക്കും യുഎസിനും പലസ്തീനെ പിന്തുണയ്ക്കുന്ന മറ്റ് ലോകരാഷ്ട്രങ്ങളെയും ഇസ്രയേല്‍ വിമര്‍ശിക്കുന്നു.
ഇവര്‍ക്കെല്ലാം പലസ്തീന്റെയും അരാഫത്തിന്റെയും കാര്യത്തില്‍ കപടനാട്യമുണ്ടെന്ന് ഒരു മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അരാഫത്തിനെ പുറത്താക്കുമെന്ന ഇസ്രയേലിന്റെ പ്രസ്താവനയ്ക്കെതിരെ യുഎസും യുഎന്നും ലോകരാഷ്ട്രങ്ങളും വിമര്‍ശനമുയര്‍ത്തിയിരുന്നു. യാസര്‍ അരാഫത്തിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ലോകമാകെ ഒന്നിയ്ക്കുന്നു. പക്ഷെ ഇസ്രയേലിന്റെ തെരുവുകളില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുമ്പോള്‍ ആരും പ്രതികരിയ്ക്കാത്തതെന്തുകൊണ്ടാണെന്നാണ് ഇസ്രയേലിന്റെ ചോദ്യം.












Click it and Unblock the Notifications