കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവായുധം: ഇറാന് യുഎന്‍ അന്ത്യശാസനം

  • By Staff
Google Oneindia Malayalam News

യുഎന്‍: ഇറാനെതിരായ യുഎസ് സമ്മര്‍ദ്ദത്തിന് ഐക്യരാഷ്ട്രസഭ വഴങ്ങുന്നു. രഹസ്യആണവപദ്ധതിയുണ്ടെങ്കില്‍ ഒക്ടോബര്‍ 31ന് മുമ്പ് അക്കാര്യം വെളിപ്പെടുത്താന്‍ ഇറാന് ഐക്യരാഷ്ട്രരക്ഷസഭ അന്ത്യശാസനം നല്കിയിരിക്കുകയാണ്.

35രാഷ്ട്രങ്ങള്‍ അംഗങ്ങളായ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ഭരണസമിതിയാണ് ഇറാന് അന്ത്യശാസനം നല്കിയിരിക്കുന്നത്. എന്നാല്‍ ഇറാന്റെ പ്രതിനിധികള്‍ ഈ അന്ത്യശാസനത്തിനെതിരെ ശക്തമായി പ്രതികരിച്ചു.

ഇറാഖിന് ശേഷം ഇനി ഇറാനെ ആക്രമിക്കാനുള്ള യുഎസ് പദ്ധതിയുടെ ഭാഗമാണ് ഈ അന്ത്യശാസനമെന്നും അവര്‍ ആരോപിച്ചു. ഇറാന്‍ രഹസ്യമായി ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ശ്രമിയ്ക്കുകയാണെന്ന് യുഎസ് ആരോപിച്ചു. ഇറാനില്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പ്രതിനിധികളെ പരിശോധനയ്ക്ക് അനുവദിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു.

എന്നാല്‍ ഈ സാഹചര്യത്തില്‍ ഐക്യരാഷ്ട്രസമിതിയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ പോലും തങ്ങള്‍ നിര്‍ബന്ധിതരായേക്കുമെന്ന് ഇറാന്റെ അംബാസഡര്‍ അലി അക്ബര്‍ സാലേഹി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X