കശ്മീരില്‍ ഒരു സൈനികനെ കൊന്നു
ജമ്മു: തിരച്ചില്‍ നടത്തുന്ന സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവപ്പില്‍ ഒരു സൈനികന്‍ മരിച്ചു. നാല് സൈനികര്‍ക്ക് പരിക്കേറ്റു.
ജമ്മു കശ്മീരിലെ ദോദ ജില്ലയിലെ വിദ്യാന്‍പുര്‍ മേഖലയില്‍ സപ്തംബര്‍ 13 തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.
സൈനികരും തീവ്രവാദികളും തമ്മിലുള്ള വെടിവപ്പ് അല്പനേരം നീണ്ടുനിന്നു. ഏറ്റുമുട്ടലിന് ശേഷം തീവ്രവാദികള്‍ രക്ഷപ്പെട്ടു.












Click it and Unblock the Notifications