കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ അക്രമിക്കാന്‍ ലഷ്കാര്‍ പദ്ധതി

  • By Staff
Google Oneindia Malayalam News

ജമ്മു: തീവ്രവാദി സംഘടനയായ ലഷ്കാര്‍-ഇ-തോയിബയ്ക്ക് അയോധ്യയിലും അമര്‍നാഥിലും അക്രമണം നടത്താന്‍ പദ്ധതിയുണ്ടായിരുന്നതായി സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു.

കശ്മീരില്‍ കഴിഞ്ഞ മാസം കൊല്ലപ്പെട്ട ലഷ്കാര്‍-എ-തോയിബ ഭീകരന്‍ മന്‍സൂര്‍ സഹിദ് ചൗധരിയില്‍ നിന്നും നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ് കമ്പ്യൂട്ടറും ഡിജിറ്റല്‍ ഡയറിയും പരിശോധിച്ചപ്പോഴാണ് ആക്രമണ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിന് തര്‍ക്കസ്ഥലത്തോ അതിനടുത്തായോ ആക്രമണം നടത്താനായിരുന്നു പദ്ധതി.ആക്രമണത്തിനായി നിയോഗിക്കപ്പെട്ട രണ്ട് തീവ്രവാദികള്‍ ദില്ലിയിലെ തുഗ്ലക്കാബാദില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അക്രമണം നടക്കാതെ പോയത്.

രണ്ട് മാസം മുമ്പ് അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണം നടത്താനും ലഷ്കാറിന് പദ്ധതിയുണ്ടായിരുന്നു. ആക്രമണം നടക്കാതെ പോയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ കാരണമാവാമെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.

അക്ഷര്‍ധം ക്ഷേത്രം അക്രമിച്ചതുമായും കൊല്ലപ്പെട്ട ചൗധരിക്ക് ബന്ധമുണ്ടായിരുന്നു. അഹമ്മദാബാദിലേക്ക് ചാവേറുകളെ അയച്ചത് ചൗധരിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X