ഐ ഗ്രൂപ്പ് നീക്കത്തെ കുറച്ചുകാണരുത്: നിരീക്ഷകര്‍
ദില്ലി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കരുണാകര വിഭാഗം നടത്തുന്ന നീക്കങ്ങളെ കുറച്ചുകാണരുതെന്നും അതിന് ഗൗരവമുണ്ടെന്നും നിരീക്ഷകര്‍ എ ഐ സി സി നേതൃത്വത്തെ ബോധിപ്പിച്ചു.
എ ഐ സി സി നിരീക്ഷകരായ വീരപ്പമൊയ്ലിയും ജി. കെ. വാസനും രണ്ടു ദിവസം നീണ്ട കേരള സന്ദര്‍ശനത്തിന് ശേഷമാണ് ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കിയത്.
കരുണാകര വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളും കരുണാകരനെ തഴയാനുള്ള കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള നീക്കവും സ്ഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ടെന്നാണ് കേന്ദ്രനിരീക്ഷകരുടെ വിലയിരുത്തല്‍.
വീരപ്പമൊയ്ലിയും ജി. കെ. വാസനും അടുത്തയാഴ്ച മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെ എറണാകുളത്തുണ്ടാവും. സപ്തംബര്‍ 19, 20 തീയതികളില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എറണാകുളത്ത് പ്രചാരണം നടത്തുന്നുണ്ട്.












Click it and Unblock the Notifications