കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ സിപിഎമ്മിനൊപ്പം ചേരില്ല: ഹസ്സന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം സി പി എമ്മിനെതിരെ നിന്ന കെ. കരുണാകരന്‍ ഒരിക്കലും സി പി എമ്മിനോടൊപ്പം പോവില്ലെന്ന് മന്ത്രി എം. എം. ഹസ്സന്‍.

തങ്ങളെ പോലുള്ളവര്‍ ഇടക്കാലത്ത് സി പി എമ്മിനൊപ്പം പോയിയെന്ന് ഇപ്പോഴും കുറ്റപ്പെടുത്തുന്നയാളാണ് കരുണാകരന്‍. സി പി എമ്മിനൊപ്പം ചേര്‍ന്ന തങ്ങള്‍ തെറ്റ് മനസിലാക്കി തിരിച്ചുപോന്നു. എന്നാല്‍ ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ സി പി എമ്മിനെതിരെ നിന്ന കരുണാകരന്‍ ഇപ്പോള്‍ സി പി എമ്മിനൊപ്പം പോവുമെന്ന് കരുതാനാവില്ല.

സപ്തംബര്‍ 14 ഞായറാഴ്ച എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസ്സന്‍.

കോണ്‍ഗ്രസില്‍ വിഘടിച്ചു നില്‍ക്കുന്ന ഐ ഗ്രൂപ്പിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആദ്യം ചെയ്യേണ്ടത് പാമൊലിന്‍ കേസില്‍ കരുണാകരനെതിരെ നല്‍കിയിരിക്കുന്ന ഹര്‍ജി പിന്‍വലിക്കുകയാണ്.

യു ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ നീക്കം നടത്തുന്ന കെ പി സി സി ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് കെ പി സി സി പ്രസിഡന്റും ഹൈക്കമാന്റുമാണെന്ന് ഹസ്സന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X